Advertisment

ആദ്യ കൊവിഡ് വാക്‌സിന്‍ എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുക? വാക്‌സിന്‍ മൂലം പനിയുണ്ടായാല്‍ ചെയ്യേണ്ടത് എന്ത്‌? നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് റഷ്യ

New Update

മോസ്കോ:  നാളെയാണ് ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നത്. റഷ്യയുടെ ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് നാളെ പുറത്തിറക്കുക. വാക്സിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് വാക്സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്നാണ് റഷ്യ ഇപ്പോള്‍ പങ്കുവച്ച വിവരം.

Advertisment

publive-image

ലോകത്ത് കൊവിഡില്‍ 727,288 ആളുകളോളമാണ് മരണമടഞ്ഞത്. കൊവിഡിനെതിരെ വാക്സിന്‍ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഈ വാക്സിന്‍ മനുഷ്യ ശരീരത്തില്‍ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് പറഞ്ഞു.

അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന്‍ തയ്യാറാക്കിയിട്ടുള്ളത്. ഇത് ശരീരത്തിന് ഹാനികരമാകുമെന്ന ആശങ്ക വേണ്ട. തനിയെ പെരുകാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത്. എന്നാല്‍ വാക്സിനിലുള്ള തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ക്ക് തനിയെ പെരുകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച്‌ ഭേദപ്പെടുത്താവുന്നതാണെന്നും ജിന്‍ന്റ്സ് ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വാക്സിന്റെ സുരക്ഷയെ കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആന്റിബോഡികളുള്ളവരില്‍ ഇത് ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗമാലേയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധമന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്‍ അവസാനഘട്ട പരിശോധനയ്ക്കായി ഔദ്യോഗിക രജിസ്ട്രേഷന്‍ തേടാനൊരുങ്ങുകയാണ്.

ജൂണ്‍ 18നാണ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും ആരോഗ്യവിദഗ്ദ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

covid vaccine covid vaccine russia
Advertisment