Advertisment

കോവിഡ് വാക്സിൻ പരീക്ഷണം മനുഷ്യരിൽ‌ പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി റഷ്യ; ക്ലിനിക്കൽ പരീക്ഷണം വിജയകരമാണെന്നാണ് റിപ്പോർട്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മോസ്‌കോ: മനുഷ്യരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം റഷ്യ വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്.

Advertisment

publive-image

മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റിയിൽ നടന്ന ക്ലിനിക്കൽ പരീക്ഷണം വിജയകരമാണെന്നാണ് റിപ്പോർട്ടുകൾ. 'ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ നിർമ്മിച്ചത്.

സ്വയം സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയതെന്നും വാക്സിൻ സുരക്ഷിതമാണെന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. ജൂലൈ 15, ജൂലൈ 20 തീയതികളിലായി വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും.

വാക്സിനിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ആദ്യ ഘട്ടം ജൂൺ 18നാണ് ആരംഭിച്ചത്. 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരി വാക്സിൻ പരീക്ഷിച്ചിട്ടുണ്ട്. വാക്സിനേഷന് ശേഷം 28 ദിവസത്തോളം വളണ്ടിയർമാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

 

latest news covid 19 covid vaccine all news corona vaccine
Advertisment