Advertisment

കോവിഡ് വാക്‌സിനേഷന്‍: ശനിയാഴ്ച രാവിലെ 10.30 ന് പ്രധാനമന്ത്രി മോഡി ദൗത്യത്തിന് തുടക്കമിടും

New Update

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കമിടും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോവിഡ് മഹാമാരിക്കെതിരായ ചരിത്ര ചുവടുവയ്പ്പിന് തുടക്കം കുറിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisment

publive-image

ആദ്യ ദിനം മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക. ചില വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തും.

ശനിയാഴ്ച 3,000 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന് തുടക്കമാകുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാവും വാക്‌സീന്‍ നല്‍കി. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിനുമാണ് ആദ്യ ഘട്ടത്തില്‍ 12 നഗരങ്ങളില്‍ എത്തിച്ചിരിക്കുന്നത്.

Advertisment