Advertisment

സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാക്കുന്നു.

author-image
admin
New Update

റിയാദ്: സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം വിപുലമാക്കുന്നതിന്റെ ഭാഗമായി സ്വാകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കോവിഡ് വാക്സിൻ ലഭ്യമാവും. സൗജന്യമായി തന്നെയായിരിക്കും എല്ലായിടത്തും വാക്‌സിൻ വിതരണം നടക്കുക.

Advertisment

publive-image

അടുത്തയാഴ്ച മുതലാണ് രാജ്യത്തെ പ്രൈവറ്റ് ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ വഴി വാക്സിനുകൾ വിതരണം ചെയ്‌തു തുടങ്ങുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വാക്‌സിന്‍ വിതരണം വിപുലമാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.ഹോം കെയര്‍ പ്രോഗ്രാം ലിസ്റ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ നല്‍കുന്നത്. സൗദിയിലെങ്ങുമായി ഇത്തരത്തില്‍ പെട്ട 38,000 ലേറെ രോഗികളുണ്ട്. ഈ രോഗികള്‍ക്കും മാനദണ്ഡങ്ങള്‍ പൂര്‍ണമായ, രോഗികളുടെ മുഴുവന്‍ ബന്ധുക്കള്‍ക്കും വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ നല്‍കുന്നത്.

വാക്‌സിന്‍ സെന്ററുകളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ നേരിടുന്ന പ്രയാസം ദൂരീകരിക്കുക യെന്ന ലക്ഷ്യത്തോടെയാണ് ഹോം കെയര്‍ ലിസ്റ്റുകളില്‍ പെട്ട രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കുന്നത്.

Advertisment