Advertisment

കോവിഡ്19; അമേരിക്ക മറ്റ് രാജ്യങ്ങളിൽ നിന്ന് മാസ്കുകൾ തട്ടിയെടുക്കുന്നതായി പരാതി

New Update

ന്യൂയോര്‍ക്ക്: കൊവിഡ് നിയന്ത്രിക്കാൻ പാടുപെടുന്ന അമേരിക്ക മറ്റ് രാജ്യങ്ങളിൽ നിന്ന് മാസ്കുകൾ തട്ടിയെടുക്കുന്നതായി പരാതി. ബെർലിൻ പൊലീസ് ഓർഡർ ചെയ്ത മാസ്കുകൾ അമേരിക്ക ബാങ്കോക്ക് വിമാനത്താളത്തിൽ തടഞ്ഞ് സ്വന്തം ആവശ്യത്തിനായി കൊണ്ടുപോയതായി ജർമ്മനി ആരോപിച്ചു. അമേരിക്കൻ നടപടിയെ ആധുനിക കാലകൊള്ളയെന്നാണ് ജ‍ർമ്മനി വിശേഷിപ്പിച്ചത്.

Advertisment

publive-image

അമേരിക്കൻ കമ്പനിയായ 3എമ്മിൽനിന്ന് ജ‍ർമ്മനിയിലെ ബെർലിൻ പൊലീസ് 2 ലക്ഷം എൻ 95 മാസ്കുകൾ ഓർഡർ ചെയ്തിരുന്നു. അമേരിക്കൻ കമ്പനിക്ക് വേണ്ടി മാസ്കുക്കൾ നിർമ്മിച്ചത് ചൈനയിൽ.

അവിടെ നിന്ന് മാസ്കുകൾ ബാങ്കോക്ക് വരെ എത്തുകയും ചെയ്തു. എന്നാൽ അവിടെ വച്ച് ഇവ അമേരിക്ക പിടിച്ചെടുത്തെന്നാണ് പരാതി. അവശ്യ സാധനങ്ങളുടെ കയറ്റുമതി തടയുന്ന ഉത്തരവിനെ മറയാക്കിയാണ് അമേരിക്കൻ നടപടി. മാസ്കുകൾക്ക് അടക്കം ക്ഷാമം നേരിടുന്ന അമേരിക്ക ഇവ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോയെന്നും ജ‍ര്‍മ്മനി ആരോപിച്ചു.

covid virus america mask issue4
Advertisment