Advertisment

ഫ്ലോറിഡയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700000 കവിഞ്ഞു

author-image
പി പി ചെറിയാന്‍
Updated On
New Update

ഫ്ലോറിഡ∙ ഫ്ലോറിഡാ സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം 700000 കവിഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി. മഹാമാരി ഫ്ലോറിഡായിൽ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം 14100 പിന്നിട്ടു.

Advertisment

publive-image

മയാമി – ഡേയ്സ്, ബ്രൊവാർഡ്, പാംബീച്ച് കൗണ്ടികളിലാണ് കൊറോണ വൈറസ് കൂടുതൽ വ്യാപിച്ചിരിക്കുന്നത്. ഫ്ലോറിഡാ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കെ പുതിയ പോസിറ്റീവ് കേസുകളും മരണവും വർധിച്ചുവരുന്നതിൽ ഗവൺമെന്റും ആരോഗ്യവകുപ്പു അധികൃതരും ആശങ്കാകുലരാണ്. സൗത്ത് ഫ്ലോറിഡായിൽ രോഗവ്യാപ്തി കുറഞ്ഞുവരുന്നുണ്ടെന്നുള്ളത് ആശ്വാസം നൽകുന്നു.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗവ്യാപനം 4.6 ശതമാനമാണ്. മുൻവാരം ഇത് 4.31 ശതമാനമായിരുന്നു. മയാമി ഡേയ്ഡിൽ ഇതുവരെ 169426 പോസിറ്റീവ് കേസുകളും 3231 മരണവും സംഭവിച്ചപ്പോൾ തൊട്ടടുത്ത് ബ്രൊവാർഡിൽ 76854 പോസിറ്റീവ് കേസുകളും 1379 മരണവും സംഭവിച്ചു. പാംബീച്ചിൽ 46283 ഉം 1342 മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്. ഫ്ലോറിഡായിൽ സെപ്റ്റംബർ 27 ഞായറാഴ്ച വരെ രോഗപരിശോധന നടത്തിയവർ 5260602 പേരാണ്.

covid virus
Advertisment