Advertisment

കൊവിഡ് വ്യാപന ഭീതിയില്‍ വാളാടും ബത്തേരിയും; വയനാട്ടില്‍ ആശങ്ക

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട്: കൊവിഡ് വ്യാപന ഭീതിയില്‍ വയനാട് ജില്ല. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടും ബത്തേരിയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വാളാട് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 98 പേരുടെ സാമ്പിള്‍ പരിശോധിച്ചു. 42 പേര്‍ കൂടി പോസിറ്റീവായി.

ഇന്നും വാളാട് 100 പേരെ പരിശോധിച്ചിട്ടുണ്ട്. ഇവരില്‍ പകുതിയോളം പേര്‍ രോഗലക്ഷണങ്ങളുള്ളവരുമാണ്. പഞ്ചായത്ത് കണ്ടെയിന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവേ മരിച്ച വാളാട് സ്വദേശിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് വാളാട് രോഗവ്യാപന ഭീതിയിലായത്.

രോഗബാധിതരില്‍ ചിലര്‍ 23നും 25നും വാളാട് നടന്ന 2 വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഇതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്തവരോട് എല്ലാം ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബത്തേരിയിലും കേസുകള്‍ കൂടുകയാണ്‌. കഴിഞ്ഞ 3 ദിവസങ്ങളിലായി 18 പേര്‍ക്കാണു ബത്തേരിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നു 3 മൊബൈല്‍ യൂണിറ്റുകളെത്തി പരിശോധന നടത്തുന്നുണ്ട്. ഇവിടെ രോഗവ്യാപനത്തിന്‌ ഇടയാക്കിയ മൊത്ത വ്യാപാര സ്ഥാപനത്തില്‍ ലൈസന്‍സ് റദ്ദാക്കി.

Advertisment