Advertisment

കലിയൊടുങ്ങാതെ കൊവിഡ്: മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം മരിച്ചത് കാല്‍ ലക്ഷം പേര്‍; ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് !

New Update

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കകള്‍ ശക്തമാക്കുന്നു. ലോകത്ത് ഇതുവരെ 125011 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതില്‍ അഞ്ചിലൊന്നും മരിച്ചത് അമേരിക്കയിലാണ്. 25136 പേരാണ് ഇവിടെ മരിച്ചത്.

Advertisment

publive-image

പുതിയതായി 1496 മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷമായി. ലോകത്ത് 1980743 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് ഏറെ നാശം വിതച്ച മറ്റൊരു രാജ്യമായ ഇറ്റലിയില്‍ മരണസംഖ്യ 21000 പിന്നിട്ടു. 162488 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 18000 പിന്നിട്ടു. മുന്നൂറോളം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇവിടെ ആകെ രോഗബാധിതര്‍ 172541 ആണ്.

24 മണിക്കൂറിനിടെ 762 മരണങ്ങള്‍ സംഭവിച്ചതോടെ ഫ്രാന്‍സില്‍ മരണസംഖ്യ 15729 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 143000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 131000 പിന്നിട്ടെങ്കിലും ജര്‍മ്മനിയില്‍ മരണനിരക്ക് താരതമ്യേന കുറവാണ്. 3272 പേരാണ് ഇവിടെ മരിച്ചത്.

യു.കെയില്‍ മരിച്ചവരുടെ എണ്ണം 12000 പിന്നിട്ടത് രാജ്യത്ത് ആശങ്ക ശക്തമാക്കിയിട്ടുണ്ട്. 93873 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്.

covid corona
Advertisment