Advertisment

അമേരിക്കയില്‍ സംഹാരതാണ്ഡവം തുടര്‍ന്ന് കൊവിഡ്: 24 മണിക്കൂറിനിടയില്‍ മരിച്ചത് 1500 പേര്‍; ലോകത്ത് രോഗബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു, മരണനിരക്കും ഉയരുന്നു

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: കൊവിഡ് ഭീതി അമേരിക്കയില്‍ ഒഴിയുന്നില്ല. 24 മണിക്കൂറിനിടയില്‍ യു.എസില്‍ മരണപ്പെട്ടത് 1500 പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 27549 (ഇന്ത്യന്‍ സമയം രാത്രി 11.45 വരെയുള്ള കണക്കുകള്‍ പ്രകാരം) ആയി ഉയര്‍ന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2049909 ആയി. 132835 പേരാണ് മരിച്ചത്.

അമേരിക്കയില്‍ മിച്ചിഗണിലാണ് ഇപ്പോള്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നത്. 1750ല്‍ അധികം പേരാണ് ഇവിടെ മരിച്ചത്. 27000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യുയോര്‍ക്ക്, ന്യൂജഴ്‌സി, മാസചുസെറ്റ്‌സ് എന്നിവിടങ്ങളിലും രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. ന്യുയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലെത്തി. എന്നാല്‍ വാഷിംഗ്ടണില്‍ രോഗവ്യാപനവും മരണനിരക്കും കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് ഏറെ നാശം വിതച്ച മറ്റൊരു രാജ്യമായ ഇറ്റലിയില്‍ 24 മണിക്കൂറിനിടയില്‍ 578 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 21645 ആയി. 165155 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം ബാധിച്ചത്.

അമേരിക്കയ്ക്ക് പുറമേ ഫ്രാന്‍സിലാണ് പുതിയതായി ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 1438 പേരാണ് 24 മണിക്കൂറിനിടയില്‍ ഇവിടെ മരിച്ചത്. ഫ്രാന്‍സിലെ ആകെ മരണനിരക്ക് 17167 ആയി ഉയര്‍ന്നു. 147863 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌പെയിനിലെ മരണനിരക്ക് 18579 ആയി വര്‍ധിച്ചു. 177633 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. ജര്‍മ്മനിയില്‍ പുതിയതായി 97 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 3592 ആയി. 133209 പേരാണ് രോഗബാധിതര്‍. യു.കെയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 12868 പേരാണ് മരിച്ചത്.

covid
Advertisment