Advertisment

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 119000 പിന്നിട്ടു; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക്; ന്യുയോര്‍ക്കില്‍ മാത്രം ഒരു ലക്ഷത്തിലധികം രോഗികള്‍

New Update

ന്യുയോര്‍ക്ക്: ഞായറാഴ്ച മാത്രം ന്യുയോര്‍ക്ക് നഗരത്തില്‍ 5695 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 750ല്‍ അധികം പേരാണ് ന്യുയോര്‍ക്കില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 23577 ആയി വര്‍ധിച്ചു. ലോകത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 119000 പിന്നിട്ടു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1920000 പിന്നിട്ടു. അമേരിക്കയില്‍ മാത്രം 585290 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

Advertisment

publive-image

ഇറ്റലിയില്‍ മരണസംഖ്യ ഇരുപതിനായിരവും സ്‌പെയിനില്‍ പതിനേഴായിരവും പിന്നിട്ടു. ഫ്രാന്‍സില്‍ മരണസംഖ്യ 15000ത്തിലേക്ക് അടുത്തു. യു.കെയില്‍ 11329 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

സ്‌പെയിനില്‍ ചില തൊഴില്‍മേഖലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. 26 വരെയാണ് ലോക്ക്ഡൗണ്‍. ജര്‍മനിയിലും ചില നിയന്ത്രണങ്ങള്‍ക്ക് ഉടനെ ഇളവ് വരുത്തിയേക്കും.

ജപ്പാനില്‍ രാജ്യം മുഴുവനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓസ്‌ട്രേലിയയിലും ന്യൂസീലാന്‍ഡിലും നിയന്ത്രണങ്ങളില്‍ പതിയെ മാത്രമാകും ഇളവ് വരുത്തുക.

റഷ്യയില്‍ സ്ഥിതി വഷളാകുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഇവിടെ മരണസംഖ്യ 148 ആയി. 18328 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

covid corona
Advertisment