Advertisment

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നുള്ളവയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി; കേരളത്തിൽ 1.99 ലക്ഷത്തിലധികം സജീവ കേസുകള്‍

New Update

ഡല്‍ഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നുള്ളവയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ . ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ ഏതാണ്ട് 68 ശതമാനവും കേരളത്തിൽ നിന്നാണ്. കേരളത്തിൽ 1.99 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.

publive-image

അതേസമയം മറ്റ് അഞ്ച് സംസ്ഥാനങ്ങളായ മിസോറാം, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ 10,000 -ലധികം സജീവ കേസുകൾ ഉണ്ട്. കഴിഞ്ഞ 11 ആഴ്ചകളിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.

covid 19 kerala
Advertisment