Advertisment

അടുത്ത വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കൊറോണ അവസാനിക്കും, അതിനു മുമ്പ് ലക്ഷക്കണക്കിന് ആളുകള്‍ മരിക്കും; വരാനിരിക്കുന്നത് വൻ വെല്ലുവിളി, ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ഇങ്ങനെ..

New Update

2021 അവസാനിക്കുന്നതിനു മുൻപ് കൊറോണാവൈറസ് ബാധ അവസാനിക്കുമെന്ന് ബില്‍ ഗെയ്റ്റ്‌സ് . പക്ഷേ, അതിനു മുന്‍പ് ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചേക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ മുന്നറിയിപ്പ്. ഈ മരണങ്ങളില്‍ പലതും കൊറോണാവൈറസ് മൂലമായിരിക്കില്ല, മറിച്ച് ഓരോ സ്ഥലത്തുമുള്ള ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത മൂലവും, തകരാറിലായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ മൂലവുമായിരിക്കും സംഭവിക്കുക എന്നും ഗെയ്റ്റ്‌സ് പറയുന്നു.

Advertisment

publive-image

ഈ രോഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ഗൂഢാലോചനാ വാദക്കാര്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇതു രണ്ടും വൈറസിനെ തളയ്ക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു .

എന്നാല്‍, അദ്ദേഹം ഇപ്പോള്‍ നല്‍കുന്ന പ്രതീക്ഷയുടെ നാമ്പ് ഇതാണ് - 2021 അവസാനത്തോടെ സാമാന്യം ഫലപ്രദമായ ഒരു വാക്‌സീന്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുമെന്നും, ഇത് ലോകത്തെ മിക്കവാറും ആളുകളെയെല്ലാം കുത്തിവയ്പ്പു നടത്താന്‍ ഇടയാക്കുമെന്നുമാണ്.

അടുത്തിടെ ഗേറ്റ്സ് തന്റെ സമയം വന്‍തോതില്‍ വൈറസുകളെക്കുറിച്ചു ചിന്തിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നു വേണം കരുതാന്‍. അദ്ദേഹം 2015ല്‍ തന്നെ ഇത്തരം ഒരു വൈറസ് വന്നേക്കാമെന്നും അതിനുളള മുന്നൊരുക്കം നടത്തണമെന്നും പറഞ്ഞിരുന്നു. ചെയ്യേണ്ടത് എന്താണെന്നും അദ്ദേഹം അന്നേ പറഞ്ഞിരുന്നു:

ഓരോ രാജ്യത്തെയും പട്ടാളക്കാര്‍ വന്നേക്കാവുന്ന യുദ്ധങ്ങള്‍ക്ക് സജ്ജരാകാന്‍ മോക് ഡ്രില്ലുകള്‍, അല്ലെങ്കില്‍ വാര്‍ ഗെയ്മുകള്‍ നടത്താറുണ്ട്. അതായത്, യുദ്ധത്തിനു സമാനമയാ സഹചര്യം സൃഷ്ടിച്ച് തങ്ങളുടെ കഴിവുകളും പോരായ്മകളും സ്വയം വിലയിരുത്തും. അതുപോല, രോഗാണു കളികള്‍, അഥവാ ജേം ഗെയിംസ് കളിച്ചു സജ്ജരാകണം എന്നായിരുന്നു അദ്ദേഹം അന്നു നല്‍കിയ മുന്നറിയിപ്പ്.

covid 19 bill gates
Advertisment