Advertisment

ആരോഗ്യപ്രശ്നം; 5 കോടി നഷ്ടപരിഹാരം വേണമെന്ന് കോവിഷീൽഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശി

New Update

ചെന്നൈ : കോവിഷീൽഡ് വാക്സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ചെന്നൈ സ്വദേശി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക എന്നിവ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്.

Advertisment

publive-image

കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം.

കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരീക്ഷണത്തിൽ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റ് പറയുന്നത്. ഈ സാഹചര്യത്തിൽ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.

ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിന് കോവിഡ് വാക്സിനെടുത്ത യുവാവാണ് പരാതിക്കാരൻ. യുവാവിന് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിട്ടത് പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്സിൻ എടുത്തതിന്റെ ഫലമായാണോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

covishield vaccine
Advertisment