ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് റെഗുലേറ്ററി അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിൻ കോവിഷീൽഡെന്ന് സൂചന

New Update

ഡൽഹി: കോവിഡ് വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. പല ലോകരാജ്യങ്ങളിലും ഇതിനോടൊകം തന്നെ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ആരംഭിച്ചെങ്കിലും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് പോലും ഇതുവരെയായി ഒരു വാക്സിനും അനുമതി നൽകിയിട്ടില്ല.

Advertisment

publive-image

അതേസമയം, കോവിഷീൽഡ് ആയിരിക്കും ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് റെഗുലേറ്ററി അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് -19 വാക്സിൻ എന്നാണ് റിപ്പോർട്ട്. ഓക്സ്ഫോർഡ് സർവകലാശാലയും ഡ്രഗ് നിർമ്മാതാക്കളായ അസ്ട്രാസെനെക്കയും ചേർന്നാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ബ്രിട്ടനിൽ ഓക്സ്ഫോർഡ് വാക്സിന് അനുമതി നൽകിയാൽ, ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഈ വാക്സിന് അനുമതി നൽകുമെന്നാണ് സൂചന. പി. ടി. ഐ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൂനെയിൽ നിന്നുള്ള മരുന്ന് കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ, കോവിഷീൽഡ് നിർമ്മിക്കുന്നത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി. ജി. ഐ) ആവശ്യപ്പെട്ടത് പ്രകാരം ചില അധിക വിവരങ്ങൾ കഴിഞ്ഞ ആഴ്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമർപ്പിച്ചിരുന്നു.

ഈ മാസം ആദ്യമാണ് ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌. ഐ. ഐ), ഫൈസർ എന്നിവ കോവിഡ് -19 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി. സി. ജി ഐ)ക്ക് അപേക്ഷ നൽകിയത്.

covishield vaccine covid vaccine india
Advertisment