Advertisment

ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഷീല്‍ഡ്; രാജ്യത്ത് രാണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

New Update

പുനെ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പുനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവച്ചത്. തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ സി. വിജയഭാസ്‌കര്‍ പറഞ്ഞു.

Advertisment

publive-image

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 23 എം.എല്‍.എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 3,234,474 ആയി. ആകെ മരണം 59,449. ഇരുപത്തിനാല് മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 14,888 പുതിയ രോഗികള്‍. 295 മരണം. ആകെ രോഗബാധിതര്‍ 718,711ഉം, മരണം 23,089ഉം ആയി.

covishield vaccine covid vaccine india
Advertisment