Advertisment

വയനാട് സ്വദേശിയായ ജവാന് മഞ്ഞിടിച്ചിലിൽ വീരമൃത്യു

New Update

publive-image

വയനാട്: പൊഴുതന കറുവൻതോട് സ്വദേശിയായ സൈനികൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്. മൃതദേഹം നാളെ (മെയ് 6) ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മാതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട്).

wayanad news
Advertisment