Advertisment

ചാത്തന്നൂരില്‍ സി കെ ജയലാല്‍, പുനലൂരില്‍ സുപാല്‍, ചേര്‍ത്തലയില്‍ പ്രസാദ് ; മാനദണ്ഡത്തില്‍ രണ്ടുപേര്‍ക്ക് ഇളവ് ; സിപിഐ പട്ടികയായി

New Update

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നേതൃയോഗത്തില്‍ ധാരണ. ചാത്തന്നൂരില്‍ സി കെ ജയലാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും. ചടയമംഗലത്ത് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല.

Advertisment

publive-image

കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, നാദാപുരം - ഇ കെ വിജയന്‍, പട്ടാമ്പി - മുഹമ്മദ് മുഹ്‌സിന്‍, വൈക്കം- സി കെ ആശ, നെടുമങ്ങാട് ജി ആര്‍ അനില്‍, അടൂര്‍- ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി- കെ കെ രാമചന്ദ്രന്‍, പുനലൂര്‍ - പി എസ് സുപാല്‍, ചിറയന്‍കീഴ് - വി ശശി, ഒല്ലൂര്‍ കെ രാജന്‍, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം- ടൈസന്‍ മാസ്റ്റര്‍, നാട്ടിക-ഗീത ഗോപി. ചേര്‍ത്തല-പി പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.

ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും. നെടുമങ്ങാട് നിര്‍ദേശിച്ചിട്ടുള്ള ജി ആര്‍ അനില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പുതുമുഖം

ഒരു ഇടവേളയ്ക്ക് ശേഷമാണ് പി എസ് സുപാല്‍ വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. മൂന്നാം തവണ ജനവിധി തേടുന്ന ചിറ്റയം ഗോപകുമാര്‍, സി കെ ജയലാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

<

cpi candidates
Advertisment