Advertisment

മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎമ്മിന്‍റെ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂവെന്ന് കെ.കെ ശിവരാമന്‍

New Update

publive-image

Advertisment

തൊടുപുഴ: കെ.എം മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎമ്മിന്റെ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂവെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍.

സിപിഎമ്മിന്‍റെ വീട്ടിലെ വാടകക്കാരല്ല സിപിഐയെന്ന്  ശിവരാമന്‍ പറഞ്ഞു.  വാടകക്കാരനാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാം. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ശിവരാമന്‍റെ പ്രതികരണം.

മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സിപിഐ അല്ല. ഒരു തീരുമാനമെടുക്കുകയും അതിന് ഘടകവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് അഭിപ്രായവ്യത്യാസം രൂപപ്പെടുത്തുന്നത് സിപിഐ അല്ല. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐയെ കടന്നാക്രമിച്ച പ്രതിനിധികള്‍ സിപിഐയെ മുന്നണിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്നും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു

mm mani cpm-cpi kanam cpi -cpm
Advertisment