Advertisment

മുന്നണിയിലേക്ക് എത്തും മുമ്പേ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം ! ജോസ് വിഭാഗം വന്നാല്‍ പാലായും കാഞ്ഞിരപ്പള്ളിയും വിട്ടു നല്‍കില്ലെന്ന് ഘടകകക്ഷികള്‍. എതിര്‍പ്പ് സിപിഐയ്ക്കും എന്‍സിപിക്കും. അനു നയനീക്കങ്ങളുമായി സിപിഎമ്മും. ജോസ് കെ മാണിയുമായി ആശയവിനിമയം നടത്തി സിപിഎം നേതാക്കള്‍

New Update

publive-image

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം ഉറപ്പാകും മുമ്പേ മുന്നണിയില്‍ ജോസ് വിഭാഗത്തെ ചൊല്ലി കലഹം തുടങ്ങി. ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയാല്‍ നഷ്ടപ്പെടാനിടയുള്ള സീറ്റുകളെ ചൊല്ലിയാണ് ഘടകകക്ഷികളില്‍ തര്‍ക്കം തുടങ്ങിയത്. ജോസ് വിഭാഗം വരുന്നതോടെ ഏറെ തര്‍ക്കമുണ്ടാകാനിടയുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് പ്രധാന തര്‍ക്ക വിഷയം.

Advertisment

എല്‍ഡിഎഫിലെ സിപിഎം കഴിഞ്ഞാല്‍ അടുത്ത വലിയ കക്ഷിയായ സിപിഐയും, പാലായില്‍ ഇപ്പോള്‍ മത്സരിക്കുന്ന എന്‍സിപിയുമാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ കടുത്ത അതൃപ്തിയുള്ളവര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ടുമാസം ബാക്കിയുണ്ടെങ്കിലും പ്രാഥമികമായ ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

publive-image

ഇതിനിടെയാണ് രാഷ്ട്രീയ മാറ്റങ്ങളും നടക്കുന്നത്. ജോസ് വിഭാഗം എത്തിയാലും പാല വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് എന്‍സിപിയും വ്യക്തിപരമായി മാണി സി കാപ്പനും. കെ എം മാണിയുടെ മരത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി സി കാപ്പന്‍ വിജയിച്ചത്. ഇനിയൊരു തവണകൂടി പാലായില്‍ നിന്നും എളുപ്പത്തില്‍ വിജയിക്കാനുള്ള അടിത്തറ ഇപ്പോള്‍ തന്നെ അവിടെ ഉണ്ടെന്നാണ് മാണി സി കാപ്പന്റെ വാദം.

സീറ്റ് വിട്ടു നല്‍കിയുള്ള ഒരു ഒത്തുതീര്‍പ്പിനു ഇല്ല എന്നാണ് മാണി സി കാപ്പന്‍ വ്യക്തമാക്കുന്നത്. കാാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യവും ഇതുപോലെ തന്നെ. കാലങ്ങളായി സി.പി.ഐ ആണ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുന്നത്.

publive-image

ഇതാകട്ടെ ജോസ് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റും. എല്ലാ പ്രതിസന്ധി കാലത്തും ജോസ് കെ മാണിക്ക് ഒപ്പം നിന്ന എന്‍ ജയരാജാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. ജയരാജിനെ കൈവിട്ടുള്ള കളിക്ക് ജോസ് കെ മാണി ശ്രമിക്കില്ല. എന്നാല്‍ സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറില്ലെന്നു തന്നെയാണ് സിപിഐ നിലപാട്.

അതിനിടെ മുന്നണി പ്രവേശനത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ സിപിഎമ്മുമായി ജോസ് കെ മാണി നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനും മുമ്പാണ് ഉന്നത സിപിഎം നേതൃത്വവുമായി ജോസ് വിഭാഗം ചര്‍ച്ച നടത്തിയത്. ഇടതു മുന്നണിയിലെത്തിയാല്‍ മാന്യമായ സ്ഥാനം ഉറപ്പു നല്‍കുമെന്നും വാഗ്ദാനമുണ്ട്.

അതേസമയം നേതാക്കളുടെ എതിര്‍പ്പുകള്‍ പരിഹരിച്ച് വേഗം മുന്നണി പ്രവേശനം സാധ്യമാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതേസമയം ഇത്തരം നീക്കുപ്പോക്കുകള്‍ ഇരു വിഭാഗത്തെയും അണികള്‍ അത്ര വേഗം വിശ്വസിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ncp ldf kerala congress cpi
Advertisment