Advertisment

7 പേര്‍ തികച്ചില്ലാതെ സിപിഐയുടെ കാല്‍നടയാത്ര ! ഇതെന്താ സെവന്‍സ് ഫുട്ബോൾ കളിക്കാന്‍ ബൂട്ട് കെട്ടുന്നതാണോയെന്ന്‍ പി ജയരാജന്‍റെ മകന്‍റെ പരിഹാസം !!

New Update

publive-image

Advertisment

കണ്ണൂര്‍‌∙  7 പേര്‍ തികച്ചില്ലാതെ സിപിഐയുടെ കാല്‍നടയാത്ര. യാത്രയിലെ ജനപങ്കാളിത്തത്തെ കളിയാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജും രംഗത്ത്. പിണറായിലേക്കുള്ള സിപിഐയുടെ യാത്രാമധ്യേ കാപ്പുമ്മല്‍വച്ച് സിപിഐ നേതാവ് ആകാശത്തേക്കുനോക്കി പ്രസംഗിക്കുന്നതു കണ്ടുവെന്നു പറഞ്ഞാണു സമൂഹമാധ്യമത്തിൽ‌ ചിത്രം പോസ്റ്റു ചെയ്തത്.

ഏഴുപേര്‍ ചേര്‍ന്നു സെവന്‍സ് ഫുട്ബോൾ കളിക്കാന്‍ ബൂട്ട് കെട്ടുന്നതാണെന്നു താൻ സംശയിച്ചതായും പരിഹാസമുണ്ട്. കാല്‍നട ജാഥയ്ക്ക് അഭിവാദ്യം അർ‌പ്പിക്കുന്നതായും ജെയിൻ പറഞ്ഞു.

എന്നാല്‍ ജെയിന്‍ രാജിന്‍റെ കളിയാക്കല്‍ എഐവൈഎഫ്, സിപിഐ പ്രവര്‍ത്തകര്‍ക്ക് സഹിച്ചില്ല . പകരം സിപിഎമ്മിന്റെ ആളൊഴിഞ്ഞ സമ്മേളനവേദികളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ്‌ ചെയ്താണ് വല്യേട്ടന്റെ സൈബര്‍ പോരാളികള്‍ തിരിച്ചടിച്ചത്. ആളില്ലാത്ത ചിത്രം ജെയിന്‍ എഡിറ്റ് ചെയ്തതാണെന്നു൦ രക്ഷപെടല്‍ ന്യായീകരണങ്ങളുണ്ട് .

എന്നാല്‍ വംശനാശം സംഭവിക്കാറായ ജീവികളെ ആക്രമിച്ചാല്‍ അകത്താകുമെന്നും സിപിഎം പ്രവര്‍ത്തകര്‍ കളിയാക്കുന്നുണ്ട്.

cpm-cpi
Advertisment