Advertisment

സിപിഎം - സിപിഐ സംഘര്‍ഷം. പത്തനാപുരത്ത് സംഘര്‍ഷാവസ്ഥ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: പത്തനാപുരത്ത് സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. രാത്രിയോടെ സിപിഎം - സിപിഐ പ്രവർത്തകർ നടുറോട്ടിൽ തമ്മിൽത്തല്ലുകയായിരുന്നു. സംഘർഷത്തിൽ പൊലീസുദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കുമടക്കം ആറ് പേർക്ക് പരിക്കേറ്റു.

സംഘർഷത്തിനിടെ പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാർട്ടി പ്രവർത്തകരും തല്ലിത്തകർത്തു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ പൊലീസുദ്യോഗസ്ഥരെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. എന്താണ് പ്രശ്നത്തിന് പ്രകോപനമായതെന്നതിൽ ഇതുവരെ വ്യക്തതയില്ല. പ്രാദേശിക പ്രശ്നങ്ങളാണ് തമ്മിൽത്തല്ലിന് കാരണമെന്നാണ് സൂചന.

Advertisment