Advertisment

സി ദിവാകരനെ തോല്‍പിക്കാന്‍ ശ്രമിച്ചു; സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

New Update

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സി.ദിവാകരനെ തോല്‍പിക്കാന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്നാണ് നെടുമങ്ങാട് ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള സി.പി.ഐ.എം പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്.

publive-image

ദിവാകരനെതിരെ പ്രചരണം നടത്തുന്നതിന് വേണ്ടി സി.പി.ഐയുടെ ജില്ലാ നേതാക്കള്‍ യോഗം ചേര്‍ന്നു. സി.പി.ഐയുടെ ഈ നീക്കം മനസിലാക്കിയ ദിവാകരന്‍ സി.പി.ഐഎമ്മിന്റെ സഹായവും പിന്തുണയും തേടിയെന്നും പ്രതിനിധികള്‍ പറഞ്ഞു.

Advertisment