Advertisment

മോദിക്കെതിരെ പരാതിയുമായി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍; ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനം എന്നും പരാതി

New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Advertisment

publive-image

ശബരിമല വിഷയത്തിലൂന്നി കേരള സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

ഏപ്രില്‍ 13ന് തമിഴ്‌നാട്ടിലെ തേനിയിലും കര്‍ണാടകയിലെ ബംഗളൂരുവിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളില്‍ ശബരിമല വിഷയം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നവെന്നും ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

കഴിഞ്ഞ ദിവസങ്ങളില്‍ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് പോലെ നരേന്ദ്ര മോദിക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment