Advertisment

ആക്രമണങ്ങള്‍ തുടരുന്നു: തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം; തൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ബിജെപി

New Update

publive-image

തിരുവനന്തപുരം/തൃശൂര്‍: തിരുവനന്തപുരത്ത് രണ്ട് സി.പി.എം. പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. സി.പി.എം.ലോക്കൽ കമ്മറ്റി അംഗമാണ് പ്രദീപ്. ഡി.വൈ.എഫ്.ഐ. നേതാവാണ് ഹരികൃഷ്ണൻ. പേട്ടയ്ക്കടുത്തുള്ള ചാക്കയിൽ വച്ചാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. എന്ന് സി.പി.എം. ആരോപിച്ചു.

തൃശൂര്‍ കൊടകരയിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Advertisment