Advertisment

ലീഗ് പ്രവർത്തകന് സിപിഎം നേതാവിന്റെ ഭീഷണി; ദൃശ്യങ്ങള്‍ പുറത്ത്  

New Update

കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂത്തുപറമ്പിലെ 149ാം ബൂത്തിന് മുന്നില്‍വച്ചാണ് ഭീഷണി. ഒാപ്പണ്‍ വോട്ട് ചെയ്യാന്‍ വോട്ടറെ കാറിലെത്തിച്ചതാണ് പ്രകോപനമെന്ന് ലീഗ്.

Advertisment

publive-image

അതേസമയം, കൂത്തുപറമ്പില്‍ ലീഗുകാര്‍ക്ക് മുന്നറിയിപ്പായി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇന്നലെ ലീഗ് – സിപിഎം പ്രദേശിക സംഘര്‍മുണ്ടായതിന് പിന്നാലെയാണ് ഭീഷണി സന്ദേശം വാട്സാപ് സ്റ്റാറ്റസ് ആക്കിയത്.

ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഒാര്‍ത്തുവയ്ക്കുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശം പൊലീസിന് കൈമാറിയിട്ടും നടപടിയെടുത്തില്ലെന്ന് ലീഗ് ആരോപിച്ചു.

 

election news
Advertisment