Advertisment

മനുഷ്യാവകാശ കമ്മിഷന്‍ ചമഞ്ഞ് ദമ്പതികളുടെ തട്ടിപ്പ്, സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റില്‍.

New Update

തൃശൂർ: മനുഷ്യാവകാശ കമ്മിഷന്‍ ചമഞ്ഞു തട്ടിപ്പ് നടത്തിയ ദമ്പതികളായ പട്ടാമ്പി തൃത്താല സ്വദേശി മുസ്തഫ (49) നാട്ട്യാൻചിറ കുളങ്ങരമഠത്തിൽ നസീമ (37)  തട്ടിപ്പിന് ഇവര്‍ക്കൊപ്പം ഡ്രൈവര്‍ ആയി കൂടെയുണ്ടായിരുന്ന   കൊണ്ടാഴി ചേലക്കോട് സി പി എം ബ്രാഞ്ച് സെക്രട്ടറി മാങ്ങോട്ടുപീടികയിൽ ഫൈസൽ (38)  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.  രണ്ട് ദിവസം മുൻപ് മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളാണെന്നും മനുഷ്യാവകാശ ഓര്‍ഗനൈ സേഷന്‍ എന്നെഴുതിയ സ്റ്റിക്കറും ബോർഡും വെച്ച കാറായിരുന്നു തട്ടിപ്പ് നടത്താൻ ഇവര്‍   ഉപയോഗിച്ചിരുന്നത്.

Advertisment

publive-image

പഴയന്നൂർ റംല സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷ്യോല്‍പന്നങ്ങള്‍ സൗജന്യമായി വാങ്ങിയ ദമ്പതികള്‍ കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്കു കിറ്റു നല്‍കാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ ഭീഷണിപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അന്‍പതു കിലോ അരിയും ഇരുപത്തിയഞ്ചു കിലോ പഞ്ചസാരയും ഇരുപത്തിയഞ്ചു കിലോ ആട്ടയും ഈ ദമ്പതികള്‍ വാങ്ങിയത് മനുഷ്യാവകാശ കമ്മിഷനാണെന്നും സാധനങ്ങള്‍ തന്നില്ലെങ്കില്‍ കട പൂട്ടിക്കുമെന്നും ഉടമയെ ഭീഷണിപ്പെടുത്തി.

സംശയം തോന്നിയ ഉടമ ഉടൻ തന്നെ പോലീസിന അറിയിച്ചു. പൊലീസ് എത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ സംഘടനയുണ്ടെന്ന്‍ പറയുകയും അന്വോഷണത്തില്‍  ഇവരുടെ രജിസ്ട്രേഷൻ സാധാരണ ഒരു ക്ലബ് റജിസ്റ്റര്‍ ചെയ്യുന്ന പോലെ റജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്ന് അന്നെഷണ സംഘത്തിന് വിവരം  ലഭിച്ചു. ഭീഷണിപ്പെടുത്തിയതിനും മനുഷ്യാവകാശ കമ്മിഷനെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയതിനും കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

 

തുടര്‍ അന്വോഷണത്തില്‍  സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുന്നതിനിടെ പഴയന്നൂർ പോലീസ് പിടിയിലായ ദമ്പതികളുടെ വാഹന ഡ്രൈവറായ സി പി എം ബ്രാഞ്ച് സെക്രട്ടറി ഫൈസലിനെയും   പോലീസ് അറസ്റ്റ് ചെയ്തു,

കോടതിയില്‍ ഹാജരാക്കി. പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇവർ താമസിച്ചിരുന്ന നാട്ട്യാൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും   ഡ്രൈവറുമായ ഫൈസല്‍  തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണെന്ന് സൂചന പോലീസിന് ലഭിച്ചത്.ഉടൻ ഡ്രൈവറായ ഫൈസലിനെ പോലീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രധാന പ്രതികളായ ദമ്പതികൾ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയത്ത് മസ്കും പലചരക്കു

സാധനങ്ങളും മറ്റും നൽകാൻ ഡ്രൈവറായി വിളിച്ചപ്പോൾ വന്നതാണെന്നും തട്ടിപ്പ് നടത്താനായി വന്നതായിരുന്നു എന്ന് എനിക്ക് അറിയില്ല എന്നാണ് ഫൈസല്‍  പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് ആദ്യം ഇയാളെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി താമസ സ്ഥലം പരിശോധന നടത്തിയപ്പോൾ ഇവർ തട്ടിപ്പ് നടത്തിയതിന്റെ കുടുതൽ തെളിവ് ലഭിക്കുകയായിരുന്നു.

പഴയന്നൂർ സി.ഐ പി സി ചാക്കോ, എസ് ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വോഷണം പുരോഗമിക്കുന്നത്.

Advertisment