കോണ്‍ഗ്രസ് വിട്ടുവന്ന എം.എസ്. വിശ്വനാഥന്‍ ബത്തേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി; എറണാകുളത്ത് യേശുദാസ് പറപ്പിള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, March 7, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുവന്ന എം.എസ്. വിശ്വനാഥന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

അതേസമയം, എറണാകുളം മണ്ഡലത്തിൽ യേശുദാസ് പറപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ ഷാജി ജോർജിനെ ആയിരുന്നു സിപിഎം സെക്രട്ടറിയേറ്റ് എറണാകുളം മണ്ഡലത്തിൽ പരിഗണിച്ചിരുന്നത്. പിറവം, പെരുമ്പാവൂർ മണ്ഡലങ്ങൾ കേരളാ കോൺഗ്രസിന് നൽകാനാണ് സാധ്യത.

×