Advertisment

കെ,പി.സി.സി.അധ്യക്ഷനെ അവഹേളിക്കുന്ന സി.പി.എം നിലപാട് അപലനീയം : ഒ.ഐ.സി.സി

New Update

ജിദ്ദ. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മുമായു ഒന്നിച്ചുള്ള സമരം വേണ്ട എന്ന നിലപാടിനെ ചൊല്ലി കെ.പി.സി.സി. അധ്യക്ഷനെതിരെ സി.പി.എം നടത്തുന്ന അധിക്ഷേപം അപലനീയവും പ്രതിശേധാര്‍ഹാമാണ് എന്നും ജിദ്ദ ഒ.ഐ.സി.സി. ഇരയോടാപ്പാവും വേട്ടക്കാര നോടാപ്പാവും ഓടുന്ന സമീപനമാണ് പൗരത്ത്വ ഭേദഗതി കാര്യത്തിൽ പിണറായി വിജയൻ സ്വികരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നിർദേശമനുസരിച്ചു ഒരുമിച്ചു പ്രതിഷേധം സംഘടി പ്പിക്കാൻ കൂടിയ മുഴുവൻ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ചര്ച്ച ചെയ്യാതെ. ഒറ്റയ്ക്ക് ജന മതിൽ സംഘടിപ്പിക്കുവാൻ അന്ന് തെന്നെ തിമാനിച്ചവരാണ് പിണറായിയും സി പി എം. നാലു വോട്ടിനും ന്യൂനപക്ഷ പക്ഷ പ്രീണനത്തിനുമായി മുതലക്കണ്ണീർ ഒഴുകുകയാണ് ഇക്കൂട്ടർ എന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

Advertisment

publive-image

സംഘപരിവാര്‍ വര്‍ഗീയ ഫാസിസ്റ്റ്കള്‍ക്കെതിരെ കേരളത്തില്‍ ഒട്ടനവധി കോണ്ഗ്രസ് പ്രവര്‍ത്ത കരെ അകാരണമായി കൊലചെയ്ത രാഷ്ട്രീയ ഫാസിസ്റ്റുകളായ സി.പി. എമ്മു പിണറായി വിജയ നും ഒന്നിച്ചുള്ള സമരം വേണ്ട എന്നത് കെ,പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമല്ല. എന്നാല്‍ അതിന്റെ പേരില്‍ ഈ രാജ്യത്തെ അഭ്യന്തര മന്ത്രിയായി വരെ സേവനം ചെയ്ത ഒരു തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ സംഘപരിവാറുകാരനാക്കി ചിത്രീകരിക്കാനും സ്വാതന്ത്ര സമര സേനാനിയായ അദ്ദേഹത്തിന്റെ പിതാവിനെ വരെ നീച്ചമായി അവ്ഹെളിക്കാ നുമുള്ള ശ്രമം സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്കാരമില്ലായ്മയാണ് തെളിയിക്കുന്നത്.

ഈ വിഷയത്തിൽ കേരളത്തിലെ പോലീസ് എടുക്കന്ന സമീപനവും യു പി യോഗി സർക്കാരിന്റെ സമീപനവും മതിൽ വലിയ വ്യത്യാസമില്ല. ബീഹാറിലും യു.പിയിലും അടക്കം നിരവധി സംസ്ഥാ നങ്ങളില്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു സംഘപരിവാറിനെതിരെ മത്സരിച്ചപ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സഖ്യത്തിനെതിരെ മത്സരിച്ചു നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയം നല്‍കിയ സി.പി.എമ്മിന്റെ കേരളത്തിലെ നേതാക്കള്‍ സംയുക്ത സമരം വേണം എന്ന് പറയുമ്പോള്‍ തന്നെ ബംഗാളില്‍ മതേതര സഖ്യവുമായി യോജിച്ചുള്ള സമരം നടത്താന്‍ തയ്യാറല്ല.

publive-image

കേരളത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യ പ്രകാരം നടത്തിയ സംയുക്ത സമരം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിച്ചതിലൂടെ മുഖ്യമന്ത്രിയും സി.പി.എമ്മും അതിലൂടെ സി.എ.എ. സമരം അവര്‍ക്ക് വെറും രാഷ്ട്രീയ നേട്ടത്തിനുള്ള വഴിയായി ആണ് കാണുന്നത് എന്ന് അവര്‍ തെളിയിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ കുത്തക മാധ്യമങ്ങളിൽ പ്രേതെയ്കിച്ചും മോഡി സർക്കാരിന്റെ കുഴലെഴുത്തുകാർക്കു ലക്ഷങ്ങൾ സർക്കാർ നൽകി സ്വന്ത്വം പ്രതിഛായ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ. രാജ്യത്ത് ഉയർന്നു വരുന്ന സമരങ്ങൾക്കു രസ്ത്രിയത്തിനു അപ്പുറമായി കോൺഗ്രസ് പിന്തുണ നല്കുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ദ്യക്ഷം വഹിച്ചു. ചെമ്പൻ അബ്ബാസ്, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, ജോഷി വർഗീസ്, നൗഷാദ് അടൂർ, ഷുക്കൂർ വക്കം, മുജീബ് തൃത്തല, ഹാഷിം കോഴിക്കോട്, അസാബ് വർക്കല, ഹാരിസ് കാസര് കോഡ്, വിലാസ് അടൂർ, ലത്തീഫ് മക്രേരി, അയൂബ് പന്തളം, ഫസലുള്ള വെളളുബാലി, താഹിർ ആമയൂർ, കെ അബ്ദുൽ കാദർ, ടി കെ അഷറഫ് , സഹീർ മാഞ്ഞാലി, രജ്മൽ നിലബൂർ, റഫീഖ് മൂസ, ഉമ്മർ കോയ ചാലിൽ, ഷിജു കൊല്ലം, മൻസൂർ വയനാട്, ശിഹാബ് അയ്യലിൽ, സമീർ നദവി കൊട്ടിച്ചാൽ, സിംസൺ പത്തനംത്തിട്ട, അനിൽകുമാർ കണ്ണൂർ സൈദലവി മങ്കട, കരീം മണ്ണാർക്കാട് തുടങ്ങി യവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു

 

Advertisment