Advertisment

കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് - സിപിഎം സഖ്യം സംസ്ഥാനമൊട്ടാകെ മാത്രുകയാക്കാമെന്നു സിപിഎം സമ്മേളന റിപ്പോര്‍ട്ട്, കാനത്തിന്‍റെ ജില്ലയില്‍ സിപിഐ കേന്ദ്രങ്ങളില്‍ കരുത്താര്‍ജ്ജിക്കുന്നത് ബിജെപിയെന്നും പരാമര്‍ശം

New Update

കോട്ടയം∙ സിപിഐയെ തട്ടിയും കേരളാ കോണ്‍ഗ്രസിനെ തലോടിയും സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യം സംസ്ഥാനത്തു മുഴുവന്‍ മാതൃകയാക്കാവുന്നതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

അതേസമയം പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ ജില്ലയായിട്ടും വൈക്കം ഉള്‍പ്പെടെയുള്ള സിപിഐ സ്വാധീന മേഖലകളില്‍ ബിജെപി ശക്തിപ്പെടുന്നു എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട് .

കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധം സിപിഎമ്മിനു ഗുണം ചെയ്തുവെന്നാണ് ജില്ലാ പഞ്ചായത്തിലെ സഖ്യത്തെ ചൂണ്ടിക്കാട്ടിയുള്ള വിലയിരുത്തല്‍. ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇതു സംസ്ഥാനത്താകെ മാതൃകയാക്കുവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളാ കോണ്‍ഗ്രസ് ആസ്ഥാനമായ കോട്ടയം ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി സമ്മേളന റിപ്പോര്‍ട്ടിംഗ് ശ്രദ്ധേയമാണ് . ഇത് വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും .

മാണി വിഭാഗത്തിന്‍റെ വരവിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം ജില്ലയായ കോട്ടയത്ത് സിപിഐയുടെ ശക്തി ചോര്‍ന്നുവെന്ന്‍ മാത്രമല്ല അവിടെങ്ങളില്‍ ബിജെപി ശക്തി പ്രാപിക്കുന്നു എന്ന വിലയിരുത്തല്‍ ഇടതുമുന്നണിയിലും രാഷ്ട്രീയമായി കൂടുതല്‍ ചര്‍ച്ചയാകുമെന്നുറപ്പായി.

ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീതയുണ്ടായെന്നും പാലായിലും പുതുപ്പള്ളിയിലും ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടതിനെക്കുറിച്ചു കമ്മീഷന്‍ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പൂഞ്ഞാറില്‍ ഉണ്ടായ പരാജയത്തിന് മണ്ഡലത്തിലെ രണ്ട് ഏരിയാ കമ്മിറ്റികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ട് .

kerala congress m cpm cpi -cpm cpm - congress
Advertisment