Advertisment

ഇടതുപക്ഷം ഇന്ത്യയില്‍ വെറും 5 സീറ്റിലൊതുങ്ങി. സിപിഎം 3, സിപിഐ 2

New Update

publive-image

Advertisment

ഡല്‍ഹി : ഇന്ത്യയില്‍ ഇടതുപക്ഷം വെറും 5 സീറ്റിലേക്ക് ഒതുങ്ങി. സിപിഐക്ക് കൈവശമുണ്ടായിരുന്ന തൃശൂര്‍ സീറ്റ് നഷ്ടപ്പെട്ടെങ്കിലും തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച രണ്ടിടത്തും ജയിച്ചു. സിപിഎം ബംഗാളിലും ത്രിപുരയിലും തുടച്ചുനീക്കപ്പെട്ടു.

കേരളത്തില്‍ ആലപ്പുഴ മാത്രമാണ് സിപിഎഎം വിജയിച്ചത് . തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനൊപ്പം നിന്ന് രണ്ട് എംപിമാരെ ജയിപ്പിക്കാന്‍ സിപിഎമ്മിനും കഴിഞ്ഞു.

ലോക്‌സഭയില്‍ ഇപ്പോള്‍ സിപിഎമ്മിനും മുസ്ലിം ലീഗിനും മൂന്ന് എംപിമാര്‍ വീതമാണുള്ളത്. കേരളത്തില്‍ രണ്ടിടത്ത് ജയിച്ച ലീഗ് തമിഴ്‌നാട്ടിലും യുപിഎയ്‌ക്കൊപ്പം നിന്ന് ഒരു സീറ്റ് നേടിയിട്ടുണ്ട്.

ele 19 cpm
Advertisment