Advertisment

യൂണിയന്‍ നേതാവിന്റെ ഭാര്യയെ മനസുകൊണ്ട് ഭാര്യയാക്കാനിറങ്ങിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗത്തിന് പണി വരുന്നു ! പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുമായി മുതിര്‍ന്ന നേതാവിന് ചേരാത്ത രീതിയില്‍ സംസാരിച്ച 'ഉമ്മക്കാരന്‍' നേതാവിനെ തരം താഴ്ത്തിയേക്കും. തീരുമാനം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരെ പരിഗണിച്ചിരുന്ന നേതാവിനെ ഓഡിയോയില്‍ കുടുക്കിയത് മറുവിഭാഗത്തെ മുതിര്‍ന്ന നേതാവെന്ന് ആക്ഷേപം. ഓഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നേതാവിനും അണികള്‍ക്കുമെതിരെയും സിപിഎം അന്വേഷണം

New Update

publive-image

Advertisment

ഇടുക്കി: മന്ത്രി ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തിന്റെ ചൂടുമാറും മുമ്പ് സിപിഎമ്മിനെ വെട്ടിലാക്കി ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ ഫോണ്‍ സംഭാഷണം. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗവും പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. സംഭവം കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തിരുന്നു.

നേതാവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സ്ഥാനമൊഴിയുന്നതോടെ ആ സ്ഥാനത്തേയ്ക്കുപോലും പരിഗണിച്ചിരുന്ന നേതാവാണ് വിവാദത്തില്‍പ്പെട്ടത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും യൂണിയന്‍ നേതാവിന്റെ ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണമാണ് പുറത്തായത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത സംഭാഷണമാണ് ഇതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്.

ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും നേതാവിനെ തരം താഴ്ത്താന്‍ യോഗം തീരുമാനവുമെടുത്തതായാണ് സൂചന. പാര്‍ട്ടിയിലെ ചിലര്‍ തന്നെയാണ് ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നിലെന്നാണ് ആരോപണം. സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സ്ഥാനമൊഴിയുന്നതോടെ ആ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന നേതാവാണ് ഇദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തുതന്നെ നേതാവിനെതിരെ ഈ ഓഡിയോ പുറത്തുവന്നിരുന്നു. ഉടുമ്പന്‍ചോല സീറ്റില്‍ ഇദ്ദേഹത്തെ പരിഗണിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്.

സിപിഎമ്മിലെ ഒരു വിഭാഗമാണ് ഓഡിയോ റെക്കോര്‍ഡ് പ്രചരിപ്പിച്ചതിനു പിന്നിലെന്നാണ് വിവരം. സഹപ്രവര്‍ത്തകയോട് ഫോണില്‍ ഉമ്മ ചോദിക്കുന്ന നേതാവിന് ഇപ്പോള്‍ അണികള്‍ക്കിടയില്‍ 'ഉമ്മക്കാരന്‍' എന്നാണ് പേരത്രേ.

സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവും സംഘവുമാണ് സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് ആക്ഷേപം. വിഷയത്തില്‍ സിപിഎം അന്വേഷണം നടത്തുന്നുണ്ട്.

cpm
Advertisment