Advertisment

കെ.പി.എ.സി ലളിതയ്ക്ക് എതിരെ സി പി എമ്മിന്റെ മഹിളാ അസ്സോസിയേഷൻ ; അമ്മയുടെത് സ്ത്രീ വിരുദ്ധനിലപാടെന്ന് പി സതിദേവി

New Update

 

Advertisment

കെ.പി.എ.സി ലളിതയ്ക്ക് എതിരെ വിമര്‍ശനവുമായി സി.പി.ഐ.എം മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം.

സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് നടത്തേണ്ട പരാമര്‍ശമല്ല ലളിത നടത്തിയതെന്ന് മഹിളാ അസോസിയേഷന്‍ നേതാവ് പി സതിദേവി പറഞ്ഞു.

അമ്മയുടെ നിലപാടുകള്‍ സ്ത്രീവിരുദ്ദമാണെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖിനൊപ്പമായിരുന്നു കെ.പി.എ.സി ലളിത പത്രസമ്മേളനം നടത്തിയത്. എ.എം.എം.എയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്നയിരുന്നു ലളിതയുടെ നിലപാട്.

ഇരുവരുടെയും പത്രസമ്മേളനത്തിന് എതിരെ അമ്മയിലെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് തന്നെ രംഗത്തെത്തിയിരുന്നു.

Advertisment