Advertisment

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം

New Update

മുംബൈ : മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക. പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തിലെ വിനോദ് നിക്കോളെയാണ് സിപിഎം എംഎല്‍എ.

Advertisment

publive-image

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ മറ്റ് എംഎൽഎമാർക്കൊപ്പം ചേരാൻ ശിവസേന, കോണ്‍ഗ്രസ്, എൻസിപി കക്ഷികൾ വിനോദിനെ സമീപിച്ചിരുന്നു. എന്നാൽ സിപിഎം എംഎൽഎ ഇതു നിരസിക്കുകയായിരുന്നെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദഹനുവിലെ വടാപാവ് കച്ചവടക്കാരനായിരുന്ന വിനോദ് 2015ലാണ് സിപിഎമ്മിൽ ചേർന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പാസ്കല്‍ ധനരെയെ 4,742 വോട്ടുകൾക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ സിപിഎം ജയിച്ച ഒരേയൊരു മണ്ഡലവും ദഹനുവാണ്. 52,082 രൂപയുടെ ആസ്തിയുള്ള വിനോദ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള നിയമസഭാംഗം കൂടിയാണ്.

Advertisment