Advertisment

ലൈഫ് മിഷന്‍ അഴിമതിയില്‍ സിബിഐയെ പ്രതിരോധിക്കാന്‍ സിപിഎം; അന്വേഷണം രാഷ്ട്രീയ പ്രേരിതം; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിബിഐയെ ഉപയോഗിക്കുന്നുവെന്ന പ്രചാരണം നടത്താന്‍ സിപിഎം നീക്കം; സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ കോടതിയിലേക്കെന്നും സൂചന ! അഴിമതി സ്ഥിരീകരിക്കാന്‍ മന്ത്രിമാര്‍ നടത്തിയ പ്രതികരണങ്ങള്‍ അനവസരത്തിലായെന്നും സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണ അഴിമതി അന്വേഷിക്കാന്‍ സിബിഐ വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. സര്‍ക്കാരിനുണ്ടായ ഈ തിരിച്ചടി നേരിടാനാണ് ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനും ഇതിനായുള്ള പ്രചാരണം നടത്താനുമാണ് സിപിഎം നീക്കം.

നേരത്തെ ലൈഫ് മിഷനില്‍ 20 കോടി രൂപയുടെ നിര്‍മ്മാണത്തിനായി 4.25 കോടി രൂപയുടെ അഴിമതി നടന്നതായി മന്ത്രിമാരടക്കം ആരോപണമുന്നയിച്ചിരുന്നു. സര്‍ക്കാരിനെ രക്ഷിക്കാനും യുഎഇ കോണ്‍സുലേറ്റിനെ ഈ വിഷയത്തിലേക്ക് കൊണ്ടുവരാനുമായിരുന്നു ഈ നീക്കത്തിലൂടെ സിപിഎം ശ്രമിച്ചത്. എന്നാല്‍ ഈ നീക്കം അവസരോചിതമായിരുന്നില്ലെന്നു തന്നെയാണ് സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത്.

മന്ത്രിമാരും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും പ്രതികരണത്തില്‍ ജാഗ്രത വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. സിബിഐ അന്വേഷണം സര്‍ക്കാരിനെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി അടിയന്തരമായി ഇടപെടണമെന്നുമാണ് തീരുമാനം.

കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ സിബിഐയെ എതിര്‍ക്കാന്‍ സര്‍ക്കാരിന് പരിമിതികള്‍ ഏറെയാണ്. എന്നാല്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് ഒരു തടസ്സവുമില്ല. ഈ തന്ത്രം തന്നെ സ്വീകരിക്കാനാണ് സിപിഎം നീക്കം.

അതിനിടെ സിബിഐ അന്വേഷണം തടയാന്‍ ലൈഫ് മിഷന്‍ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ലൈഫ് മിഷനെ പ്രതിയാക്കി സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയിരുന്നു. ലൈഫ് മിഷന്‍ ഇതില്‍ കക്ഷിയല്ലെന്നു കാട്ടി അന്വേഷണത്തിനെതിരെ കോടതിയില്‍ പോകാനാണ് നീക്കം.

Advertisment