Advertisment

നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധം; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി സിപിഎം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

New Update

publive-image

Advertisment

ആലപ്പുഴ: നഗരസഭയിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി. പ്രദീപ്, സുകേഷ്, പി.പി. മനോജ് എന്നിവരെയാണു പുറത്താക്കിയത്.

ആലപ്പുഴ നഗരസഭയിൽ പാർട്ടി, അധ്യക്ഷസ്ഥാനത്തേയ്ക്ക് തീരുമാനിച്ച സൗമ്യ രാജിനു പകരം മുതിർന്ന പാർട്ടി പ്രവർത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

പ്രകടനത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കാൻ ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പുറത്താക്കിയത്.

Advertisment