Advertisment

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് ധാരണ: എം.വി. ഗോവിന്ദന് പകരം ചുമതല നൽകിയേക്കും

New Update

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണ. എന്നാല്‍, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നല്‍കും.

Advertisment

publive-image

പാര്‍ട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഏകോപനച്ചുമതല നല്‍കിയേക്കും. ഇപ്പോള്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദന് ചുമതലനല്‍കാനാണ്‌ സാധ്യത.

എ.കെ.ജി. സെന്ററിലെത്തിയ കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മന്ത്രി എ.കെ. ബാലനും ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയില്‍ അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോയും എ.കെ.ജി. സെന്ററില്‍ ഹാജരായ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇക്കാര്യം ചര്‍ച്ചചെയ്തു. കോടിയേരിക്ക് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പാക്കിയുള്ള ക്രമീകരണം മതിയെന്ന ധാരണയാണ് നേതൃതലത്തിലുണ്ടായത്.

Advertisment