Advertisment

ബിരിയാണി ചലഞ്ചിന് 50 രൂപ നൽകിയത് പോര; ചായക്കടക്കാരന് സി പി എമ്മിൻ്റെ ഭീഷണി ! പാർട്ടി അനുവദിക്കുന്നതുകൊണ്ടാണ് നീ കച്ചവടം ചെയ്യുന്നതെന്നും സഖാക്കൾ. കോവിഡ് കാലത്ത് നട്ടം തിരിയുന്ന ചെറുകിട ചായക്കടക്കാരൻ്റെ 100 രൂപാ കിട്ടാത്തതിൽ സഖാക്കൾ തലസ്ഥാനത്ത് കാട്ടിക്കൂട്ടിയത് ഇങ്ങനെ - വീഡിയോ കാണാം

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് ബാധിതരെ സഹായിക്കാൻ സി പി എം നടത്തിയ ബിരിയാണി ചലഞ്ചിൽ 100 രൂപാ നൽകാത്തതിൽ ചായക്കടക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. 50 രൂപാ നൽകാമെന്നു പറഞ്ഞ ചായക്കടക്കാരനോട് അതു പറ്റില്ല എന്നു പറഞ്ഞാണ് സി പി എം പ്രവർത്തകരുടെ ഭീഷണി.

ആൾക്കൂട്ടം കണ്ട് ഇവിടേക്ക് പോലീസ് വരുന്നുണ്ടെങ്കിലും സി പി എം നേതാക്കളെ കണ്ട് മടങ്ങുന്നതും വീഡിയോയിലുണ്ട്. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വ്യാപാരികളെ പിരിവിൻ്റെ പേരിൽ ചൂഷണം ചെയ്യുന്നതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

വീഡിയോ കാണാം:

trivandrum news
Advertisment