Advertisment

കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകി 'ക്രിയേറ്റീവ് പാർക്ക്-3

author-image
admin
New Update

റിയാദ് :  ഈദ് ആഘോഷ ഭാഗമായി റിയാദ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സുബൈർകുഞ്ഞു ഫൗണ്ടഷന്റെ കല-കരകൗശല വിഭാഗം ക്രിയേറ്റീവ് മൈൻഡ് റിയാദ് സംഘടിപ്പിച്ച സൗജന്യ ഓൺലൈൻ ശില്പശാല -'ക്രിയേറ്റീവ് പാർക്ക്-3'. കോവിഡ് പ്രതിരോധത്തിനു കൂടികരുത്തേ കുന്നതായി. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഓരോ വ്യക്തിയും ആവശ്യം കരുതേണ്ട തുണി മാസ്ക് വീട്ടിൽ തന്നെ സ്വയം നിർമ്മിക്കുവാനുള്ള പരിശീലനം നൽകിയാണ് ക്രിയേറ്റീവ് മൈൻഡ്‌സ്- റിയാദ് പ്രവർത്തകരായ മുഷ്‌തരി അഷ്‌റഫ് , മീന ഫിറോഷ എന്നിവർ വീട്ടമ്മമാരുടെ ശ്രദ്ധ നേടിയത്.

Advertisment

publive-image

ലളിതമായ രണ്ട് വ്യത്യസ്ഥതരം തുണി മാസ്കുകൾ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധമാണ് ശില്പശാലയിൽ പരിചയപ്പെടുത്തിയത്. തുടർന്ന് മാസ്‌കിന്റെ ശരിയായ ഉപയോഗവും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളും ഡോ. അബ്ദുൽ അസീസ് സദസ്സുമായി പങ്കുവെച്ചു.

ക്രിയേറ്റീവ് മൈൻഡ്- റിയാദ് മൂന്നാം വർഷത്തിലേക്കു പ്രവേശിക്കുന്ന ഘട്ടത്തിലെ പ്രഥമ ഓൺലൈൻ പരിശീലന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾ കൗമാരക്കാർ എന്നിവർ കുടുംബാംഗങ്ങൾക്കൊപ്പം ഈദ് ഡെക്കറേഷൻ, ബോട്ടിൽ ആർട്ട്, അക്രിലിക് പെയിന്റിംഗ് എന്നിവയിലും പ്രാഥമിക പരിശീലനം നേടി. പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ഷിഫാ അബ്ദുൽ അസീസ് ഭംഗിയുള്ള ഈദ് ബാനർ, ലാന്റേൺ ഇവ ഉണ്ടാക്കാൻ കൊച്ചു കുട്ടികളെ പഠിപ്പിച്ചു.

കാതെറീൻ കുരുവിളയുടെ ആകർഷകമായ അക്രിലിക് പെയിന്റിംഗ് തുടക്കക്കാർക്ക് ഹരമായി. വലിച്ചെറിയപ്പെടുന്ന ബോട്ടിലുകൾ പെയിന്റിങ്ങിലൂടെ സുന്ദരമായ അലങ്കാര വസ്തുക്ക ളാക്കാമെന്ന് പി കെ ഫർസാന ചെയ്തു കാണിച്ചു. തുടർന്ന് നടന്ന ഇന്ററാക്റ്റീവ് സെഷനിൽ പരിശീലകർ പഠിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി

പാഴാക്കിക്കളയുന്ന സമയം ക്രിയേറ്റീവ് ഹോബികൾ പരിപോഷിപ്പിക്കാൻ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് ഇങ്ങനെ ഒരു കുടുംബ കൂട്ടായ്മ രുപീകരിക്കുവാൻ പ്രേരിപ്പിച്ചതെന്നും മികച്ച പ്രതികരണം കണക്കിലെടുത്ത് നിശ്ചിത ഇടവേളയിൽ തുടർ ശില്പശാലകൾ നടത്തുമെന്നും ക്രിയേറ്റിവ് മൈൻഡ്‌സ് റിയാദ് കൺവീനർ പി കെ ഫർസാന അറിയിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസ് സുൽത്താൻ ഹ്യുമാനിറ്റേറിയൻ സെന്ററിലെ റിക്രിയേഷൻ തെറാപ്പിസ്റ്റ് മുഹമ്മദ് ജൗനി ഉൽഘാടനം ചെയ്തു. റിസ കേരള കോഓഡിനേറ്റർ കരുണാകരൻ പിള്ള സ്വാഗതവും പബ്ലിസിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ ആശംസയും നിസാർ കല്ലറ നന്ദിയും പറഞ്ഞു. പത്മിനി യു .നായർ അവതാരകയായിരുന്നു.

Advertisment