Advertisment

പുതുമയാർന്ന പരിശീലന പരിപാടിയുമായി  'ക്രിയേറ്റിവ് മൈൻഡ്‌സ് റിയാദ്'

author-image
admin
New Update

റിയാദ് : രണ്ടു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സുബൈർ കുഞ്ഞു ഫൌണ്ടേഷന്റെ  കല-കരകൗശല വിഭാഗമായ കുടുംബ കൂട്ടായ്‌മ 'ക്രിയേറ്റീവ്‌  മൈൻഡ്‌സ് റിയാദ് ' റിയാദിലെ അൽ മദിന ഹൈപ്പർമാർക്കറ്റിൽ വെച്ച്  'ക്രിയേറ്റീവ് പാർക് -2020'  എന്ന പേരിൽ  സംഘടിപ്പിച്ച കരകൗശല ശില്പശാല റിയാദ് നിവാസികൾക്കു പുതുമയാർന്ന അനുഭവമായി.  സ്ത്രീകൾക്കായി ക്രിയേറ്റീവ്  ഡെക്കോർ, ക്രോഷെ, ആഭരണനിർമാണം എന്നിവയും കുട്ടികൾക്കായി  ക്ലേ മോഡലിം ഗ്, ബെസ്ററ് ഔട്ട് ഓഫ് വെസ്റ്റ്, ഗ്ലാസ് പെയ്ന്റിംഗ് എന്നിവിഭാഗങ്ങളിലുമായി നടന്ന പരിശീലന പരുപാടിയിൽ അമ്പതിലധികം പേർ  പഠിതാക്കളായി.

Advertisment

publive-image

ക്രിയേറ്റീവ് പാർക് 2020 - ൽ പരിശീലനം നേടിയവർ പരിശീലകർക്കൊപ്പം

ഓരോ  വിഭാഗത്തിലും  3 മണിക്കൂർ നീണ്ടുനിന്ന ലെവൽ - 1  പരിശീലനത്തിൽ അതാതു മേഖലയിൽ നൈപുണ്യമുള്ള  ക്രിയേറ്റീവ്‌  മൈൻഡ്‌സ് വനിതാ പരിശീലകലരായ ഫർസാന പി. കെ.  ശർമി നവാസ്,   സനിത  മുസ്തഫ, മുഹ്സിന ഉസ്മാൻ, റസിയ കരീം, തസ്‌നീം ആയിഷ, നസ്രീൻ ഷഫീർ, സഹീദ റാഫി , ഷഹാന ഷഫീക്,  ഹഫീദ  ഹസീബ്, ഷീബ ഫൈസൽ  എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിന് ആവിശ്യമായ പെയിന്റ്, ബ്രഷ്, മറ്റു സാധനസാമഗ്രികൾ എല്ലാം തന്നെ സംഘാ ടകർ  പഠിതാക്കൾക്ക് നൽകിയിരുന്നു.

ഇന്ത്യക്കാർക്ക് പുറകെ പാകിസ്ഥാൻ, എത്യോപ്യ, സുഡാൻ എന്നി രാജ്യക്കാരും മുൻകൂട്ടി രജിസ്റ്റർ ചെയ്തു എത്തിയിരുന്നു. പഠനശേഷം നടന്ന വിലയിരുത്തൽ സെഷനിൽ  ക്രിയേറ്റീവ്‌  മൈൻഡ്‌സ് -റിയാദ് പ്രസിഡന്റ് ഫർസാന പി കെ യും, വൈസ് പ്രസിഡന്റ് ശർമി നവാസും സംസാരിച്ചു. പരിശീലനം ലഭിച്ചവരെ പ്രതിനിധീകരിച്ചു നിഖല സമീർ, മിസ്രത് ഫലഖ്  (സുഡാൻ ) എന്നിവർ  തങ്ങളുടെ അനുഭവം വിവരിച്ചു .സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ.എസ് . അബ്ദുൽ അസീസ്  ക്രിയേറ്റീവ്‌  മൈൻഡ്‌സ്  രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ചു സദസ്സിനു വിശദീകരിച്ചു .

നവാസ് ചുനാട്  വീട്ടമ്മമാരിലും കുട്ടികളിലും  ക്രിയേറ്റീവ്‌  ഹോബികളിലൂടെ  എപ്രകാരം ഇന്റർനെറ്റ് , സോഷ്യൽ  മീഡിയാ അഡിക്ഷൻ ഒഴുവാക്കാമെന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അബ്ദുൽ കരീം മുതുവാട്ടിൽ ആശംസ അർപ്പിച്ചു . ഷമീർ ഒറ്റപ്പാലം, ഫൈസൽ ചൂനാട്, അഫ്താബ്, ഹസീബ്, മുസ്തഫ, എന്നിവർ നേതൃത്വം നൽകി . റിസ പ്രധിനിധി നിസാർ കല്ലറ സ്വഗതവും, ഷീബ ഫൈസൽ  നന്ദിയും പറഞ്ഞു . പഠിതാക്കളും പരിശീലകരും ചേർന്നുള്ള ഗ്രൂപ് ഫോട്ടോ സെഷനു ശേഷം സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

Advertisment