Advertisment

സ്‌പേസ് എക്‌സ് വിക്ഷേപണം വിജയകരം; ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു; വീഡിയോ കാണാം

New Update

publive-image

Advertisment

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരം. രണ്ട് നാസ ഗവേഷകരുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് അല്‍പസമയത്തിന് മുമ്പ് കുതിച്ചുയര്‍ന്നു.

വിക്ഷേപിച്ച് 12 മിനിട്ടിനകം ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്ന് വിജയകരമായി വേര്‍പ്പെടുത്തി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ലോഞ്ച് പാഡ് 39 എയില്‍ നിന്നുമാണ് വിക്ഷേപണം നടത്തിയത്.

നേരത്തെ മേയ് 27ന് നടത്താനിരുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള പ്രമുഖര്‍ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ഇതാദ്യമായാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ അമേരിക്ക ഗവേഷകരെ അയക്കുന്നത്. നാസയുടെ പിന്തുണയോടെയാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ എന്ന ബഹിരാകാശ പേടകം വികസിപ്പിച്ചത്. നാസ ഗവേഷകരായ ബോബ് ബെംഗന്‍, ഡഗ് ഹേര്‍ളി എന്നിവരാണ് ബഹിരാകാശത്തേക്ക് പോകുന്നത്.

2011ല്‍ ഗവേഷകരെ ബഹിരാകാശ നിലയത്തിലെത്തിക്കാന്‍ സ്‌പേസ് എക്‌സ് ഷട്ടില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതിന് ശേഷം റഷ്യയുടെ സോയൂസ് റോക്കറ്റുകളെയായിരുന്നു അമേരിക്ക അതിനായി ആശ്രയിച്ചിരുന്നത്. വിക്ഷേപിച്ച് 24 മണിക്കൂര്‍ കൊണ്ട് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ബഹിരാകാശ നിലയത്തിലെത്തും.

വീഡിയോ ദൃശ്യങ്ങള്‍...

Advertisment