Advertisment

അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര നേടി ഇന്ത്യ ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ : ആദ്യ മത്സരത്തിൽ അയര്‍ലന്‍ഡിനെ 7 വിക്കറ്റിന് പരാജയപെടുത്തിയപ്പോൾ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ നാല് റണ്‍സിന് അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ അയര്‍ലന്‍ഡ് തകര്‍ത്തടിച്ചെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

സഞ്ചുവും ഹുഡയുമാണ് ഇന്ന് പരമ്പരയിൽ തകർത്തു കളിച്ചത്. മലയാളി താര സഞ്ജു നല്ല ഫോമിലായിരുന്നു . കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയും സഞ്ചു ഇന്ന് നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ദീപക് ഹൂഡ 104 റണ്‍സെടുത്ത് ആറാടുകയായിരുന്നു. 13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണ്‍ തകർത്തു കളിച്ചു. രണ്ടുപേരും ചേര്‍ന്ന് 12ാം ഓവറില്‍ ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയതെങ്കിലും ഇടയ്ക്കിടയ്കിടെയുള്ള സഞ്ജു ബൗണ്ടറികളുമായി മുന്നോട്ട് കുതിച്ചു. പരമ്പര വിജയത്തിൽ 13ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു കന്നി അര്‍ധ സെഞ്ചുറി തികച്ചത്.

അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു ഒന്‍പത് ഫോറും നാല് സിക്‌സും ഉള്‍പ്പടെയാണ് 42 പന്തില്‍ 77 റണ്‍സെടുത്തത്. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയത്. ഋതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെത്തിയത്. ടോസിന്റെ സമയത്ത് സഞ്ജു ടീമിലുണ്ടെന്ന് ക്യാപ്റ്റൻ ഹർദിക് പറഞ്ഞതോടെ ഗാലറിയില്‍ ആവേശം നിറഞ്ഞ കൈയടികളായിരുന്നു.

Advertisment