Advertisment

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ: മത്സരം ഇന്ത്യന്‍ സമയം രാവിലെ 8 മണിക്ക്

author-image
അനൂപ്. R
Updated On
New Update

ഇന്ത്യ, ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും. ഇന്ത്യന്‍ സമയം രാവിലെ 8മണിക്കാണ് മത്സരം ആരംഭക്കുന്നത്. ആര്‍.അശ്വിനെയും രോഹിത് ശര്‍മയേയും ഒഴിവാക്കി ഇന്ത്യയുടെ അഞ്ചു പേസര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടു .

publive-image

അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമില്‍ ഇടംപിടിച്ചു. രോഹിത്തിന് പകരം ഹനുമ വിഹാരിയും ടീമിലെത്തി. പരിക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും ടീമിലില്ല.

ഒന്നാം ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. രണ്ട് ഇന്നിങ്‌സിലും ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. 20 വിക്കറ്റുകളില്‍ 14 എണ്ണവും വീഴ്ത്തിയത് പേസര്‍മാരായിരുന്നു. പേസുള്ള പെര്‍ത്തിലെ പിച്ചില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം ഒരാള്‍കൂടി സ്ഥാനം പിടിക്കും. ഭുവനേശ്വറോ അല്ലെങ്കില്‍ ഉമേഷ് യാദവോ എന്നത് നാളെ അറിയാം.

cricket
Advertisment