Advertisment

ചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കി; ദേഷ്യം വന്ന ഭര്‍ത്താവ് മൂന്നാം ഭാര്യയുടെ നാക്ക് മുറിച്ചെറിഞ്ഞു..... കനത്ത രക്തസ്രാവമുണ്ടായപ്പോള്‍ പരിഭ്രാന്തനായ മന്‍സൂരി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഓടിപ്പോയി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

അഹമ്മദാബാദ്: ചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കിയതിന്‍റെ ദേഷ്യത്തില്‍ ഭര്‍ത്താവ് അവരുടെ നാവ് മുറിച്ചു. അഹമ്മദാബാദിലാണ് സംഭവം. ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി ആണ് മൂന്നാം ഭാര്യയുടെ നാവ് മുറിച്ചത്.

Advertisment

publive-image

 

ഒക്ടോബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചുംബിക്കുന്നതിനിടെ ഭാര്യ തസ്ലീമയുടെ നാവ് തന്‍റേതുമായി ഉടക്കിയെന്നും അതു വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഭാര്യയുടെ നാവ് മുറിച്ചുമാറ്റിയെന്നും മന്‍സൂരി പോലീസിനോട് പറഞ്ഞു.

നാവ് മുറിഞ്ഞതിനെ തുടര്‍ന്ന് കനത്ത രക്തസ്രാവമുണ്ടായപ്പോള്‍ പരിഭ്രാന്തനായ മന്‍സൂരി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഓടിപ്പോയതായും പോലീസുകാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇവര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ തസ്ലീമയെ പ്രവേശിപ്പിച്ചു.

മന്‍സൂരിയുടെ മൂന്നാമത്തെ ഭാര്യയാണ് തസ്ലീം. 2018 മാര്‍ച്ചില്‍ വിവാഹിതരായ ശേഷം ഇയാള്‍ തസ്ലീമിയെ ഇടയ്ക്കിടെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ പര്‍വീനെ ചുട്ടുകൊന്നതിന് മന്‍സൂരിയുടെ പേരില്‍ കൊലപാതകക്കുറ്റം നിലനില്‍ക്കവെയാണ് മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചത്.

ഇവര്‍ ഇയാളുടെ ക്രൂരതയെ തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപെട്ടു. അതിനു ശേഷമാണു തസ്ലീമയെ ഇയാള്‍ വിവാഹം കഴിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് തസ്ലീമ ദ്രാവക രൂപത്തിലുള്ള ആഹാരം മാത്രമാണ് കഴിക്കുന്നത്.

Advertisment