Advertisment

കൊല്ലം കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

New Update

publive-image

Advertisment

കൊല്ലം: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊല്ലം കേരളപുരത്താണ് സംഭവം. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാർ (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം. വീട്ടിൽ നിന്ന് ബഹളം കേട്ട് എത്തിയ അയൽവാസികളാണ് സുനിൽ കുമാറിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നും നാല് പേർ ഇറിങ്ങി ഓടിയതായി അയൽവാസികൾ പറയുന്നു. ഭാര്യയുമായി പിണങ്ങിയ സുനിൽ കുമാർ ഒറ്റക്കായിരുന്നു താമസം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുണ്ടറ പോലീസും സ്ഥാലത്ത് എത്തി. പോലീസും നാട്ടുകാരും ചേർന്ന് സുനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. ഫോൻസിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

NEWS
Advertisment