Advertisment

തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : വെങ്ങാനൂര്‍ ചാവടിനടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് മാരകമായ വെട്ടേറ്റു. കൈക്കും തലയ്ക്കും വെട്ടേറ്റ സത്യന്‍ എന്ന യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വെട്ടേറ്റ യുവാവ് അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചതോടെ അവരാണ് ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സത്യന്‍ എന്നു വിളിക്കുന്ന ചെമ്പൂര് സത്യന്‍ നിരവധി ക്രിമിനല്‍ കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. സംഭവത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്ന ഇഷാതും അമ്മയും ഒളിവിലാണെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.

Advertisment