Advertisment

വിരമിക്കലിനെ കുറിച്ച്‌ ക്രിസ് ഗെയ്​ലിന്‍റെ നിലപാട് ഇങ്ങനെ

New Update

ക്രിക്കറ്റില്‍ നിന്നും ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശമില്ലെന്ന് വെസ്റ്റിന്‍ഡീസ്​ വെടിക്കെട്ട്​ ബാറ്റ്​സ്​മാന്‍ ക്രിസ്​ ഗെയ്​ല്‍. അടുത്ത അഞ്ച്​ വര്‍ഷത്തേക്ക്​ വിരമിക്കാന്‍ പദ്ധതിയില്ലെന്നാണ്​ ഗെയ്​ല്‍​ പറയുന്നത്. വിരമിക്കലിനെ കുറിച്ച്‌ ഇപ്പോള്‍ എന്തായാലും ചിന്തിക്കുന്നുല്ലെന്ന് ഗെയ്ന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

വയസ്​ 41 ആയെങ്കിലും ബാറ്റ്​ താഴെ വെക്കാന്‍ ഉദ്ദേശമില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് ഗെയ്ല്. 'റിട്ടയര്‍ ചെയ്യാന്‍ ഇപ്പോള്‍ പദ്ധതിയൊന്നുമില്ല. അഞ്ച്​ വര്‍ഷം കൂടി കളിക്കാനാകുമെന്നാണ്​ തോന്നുന്നത്​. 45ന്​ മുന്‍പ്​ ഏതായാലും ഇല്ല. രണ്ട്​ ലോകകപ്പ്​ കൂടി കഴിയാനുണ്ട്' -ഗെയ്​ല്‍ പറഞ്ഞു​.

ഇത്തവണ നടന്ന ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ഗെയ്ല്‍ കാഴ്ച വെച്ചത്. വെറും ഏഴ്​ മത്സരങ്ങളില്‍ നിന്നും 288 റണ്‍സ് ആണ്​ ഗെയ്​ല്‍ വാരിക്കൂട്ടിയത്.

crisgail response cricket
Advertisment