Advertisment

സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാമെങ്കിലും ജീവനക്കാരുള്ളത് ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ ! കുവൈറ്റില്‍ ഉടലെടുക്കുന്നത് പുതിയ പ്രതിസന്ധി

New Update

publive-image

കുവൈറ്റ് സിറ്റി: സമ്പൂര്‍ണ കര്‍ഫ്യൂവിന് ശേഷം വിവിധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയെങ്കിലും ജീവനക്കാര്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ ജീവനക്കാരെല്ലാം ഹവല്ലിയില്‍ നിന്നുള്ളവരാണെന്നും ഒറ്റയ്ക്ക് കച്ചവടം നടത്താനാകുന്നില്ലെന്നും സാല്‍മിയയില്‍ മീറ്റ് ഷോപ്പ് നടത്തുന്ന ബൂ അലി പറഞ്ഞു. നിരവധി സ്ഥാപനങ്ങളിലെ അവസ്ഥ സമാനമാണെന്നാണ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment