Advertisment

ക്രിസ്ത്യൻ മിഷേല്‍ - അത് ഇന്ത്യയും യുഎഇയും തമ്മിൽ നടന്ന ഒരു രഹസ്യ ഡീൽ ആയിരുന്നു ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യക്കു വിട്ടുനൽകാൻ യു.എ.ഇ തയ്യാറായതിനുപിന്നിൽ എന്തായിരുന്നു കാരണം ?

മാസങ്ങൾക്കുമുമ്പ് ഒരു ഫ്രഞ്ച് സുഹൃത്തിനൊപ്പം രാജ്യം വിട്ടൊളിച്ചോടിയ ദുബായ് ഭരണാധികാരിയുടെ മകൾ ലത്തീഫയെ ദുബായ് ഷേക്കിന്റെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് ഇന്ത്യൻ നാവികസേന , അവർ സഞ്ചരിച്ചിരുന്ന ബോട്ടു വളയുകയും രാജകുമാരിയെ പിടികൂടി ദുബായ്‌ക്ക്‌ കൈമാറുകയുമായിരുന്നു.

ബ്രിട്ടീഷ് പത്രം ദ സൺഡേ ടെലിഗ്രാഫ് വെളിപ്പെടുത്തുന്നത് ഇതിനുപിന്നിൽ ഇന്ത്യയും ദുബായ് യും തമ്മിൽ ഒരു രഹസ്യഡീൽ നടന്നുവെന്നും അതിന്റെ ഫലമായാണ് ഇറ്റലിയിലെ അഗസ്റ്റാ വെസ്റ്റ്ലാൻഡ് കമ്പനിയുടെ ഇടനിലക്കാരനും ആരോപണവിധേയനുമായ ക്രിസ്ത്യൻ മിഷേലിനെ യു.എ.ഇ ഇന്ത്യക്കു കൈമാറിയതെന്നു മാണ്.

മുൻ യുപിഎ സർക്കാരിന്റെ കാലത്തുനടന്ന ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റിലാൻഡ് കമ്പനിയുമായുള്ള 12 വിവിഐപി ഹെലികൊപ്റ്റർ വാങ്ങിയ ഇടപാടിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് ഈ കൈമാറ്റം.

publive-image

കരാർ പ്രകാരം ഹെലികോപ്പ്റ്ററുകളുടെ നിശ്ചിത സീലിംഗ് ( ഉയരത്തിൽ പറക്കുന്നത് ) 6000 മീറ്റർ എന്നത് 4500 മീറ്ററായി കുറയ്ക്കപ്പെട്ടു എങ്കിലും 6000 മീറ്റർ പറക്കുന്ന ഉന്നതശ്രേണിയുടെ അത്രയും തുകയായ 44 ലക്ഷം കോടി രൂപയും കമ്പനിക്കു നല്കിയതിലാണ് സിബിഐ അഴിമതി കണ്ടുപിടിച്ചതും അന്നത്തെ വ്യോമസേനാമേധാവി എസ.പി ത്യാഗിയെ 2016 ൽ അറസ്റ്റ് ചെയ്തതും.

അഗസ്റ്റാ വെസ്റ്റിലാൻഡ് കമ്പനിയുടെ ജോലിക്കാരനായിരുന്നു ക്രിസ്ത്യൻ മിഷേൽ ഈ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തി ക്കുകയും നിരവധിതവണ ഭാരതത്തിൽ വരുകയും വ്യോമസേനയിലെ പല ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ക്രിസ്ത്യൻ മിഷേലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരുകയാണ് .

ഈ ഹെലികോപ്റ്റർ ഇടപാട് നടക്കുമ്പോൾ പ്രതിരോധവകുപ്പുമന്ത്രി എ.കെ.ആന്റണിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

 

kanappurangal
Advertisment