Advertisment

രണ്ടാം മിനിറ്റിൽ ഗോളടിച്ച് റൊണാൾഡോ; സീസണിൽ 14 ഗോളുകളുമായി പുതിയ റെക്കോർഡും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഇറ്റാലിയൻ ലീഗായ സീരി എയിൽ യുവന്റസിനായി മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ആരാധകരെ അത്ഭുതപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. ബോക്‌സിന് പുറത്ത് വലതുമൂലയിൽ നിന്ന് രണ്ട് എതിർ ടീം താരങ്ങളെ അമ്പരിപ്പിച്ച് റോണോ എടുത്ത ഷോട്ട് വലയുടെ ഇടതുമൂലയിൽ ഗോളിയെയും കടന്ന് പതിക്കുകയായിരുന്നു. സാംപോർദക്കെതിരായ മത്സരത്തിലാണ് രണ്ടാം മിനിറ്റിൽ തന്നെ റോണോ ഗോൾ നേടിയത്.

65ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും യുവന്റസിന്റെ വിജയ ഗോളും റൊണാൾഡോ സ്വന്തമാക്കി. സീരി എ ഒരു സീസണിൽ ഏറ്റവും ഗോൾ നേടുന്ന പോർച്ചുഗൽ താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. സീസണിൽ പതിനാല് ഗോളുകളാണ് താരം നേടിയത്. 1990 സീസണിൽ റൂയി ബാരോസ് നേടിയ 12 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

Advertisment