Advertisment

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം

author-image
ഫിലിം ഡസ്ക്
New Update

വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുമായാണ് ഓരോ ചാനലും പ്രേക്ഷകരെ വരവേല്‍ക്കുന്നത്. പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തി പ്രേക്ഷകപ്രീതി നേടാനുള്ള മത്സരത്തിലാണ് ചാനലുകള്‍. വിവിധ നമ്പറുകളിലായി നിരവധി ചാനലുകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരിപാടികളൊരുക്കി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള വ്യഗ്രതയിലാണ് ചാനല്‍പ്രവര്‍ത്തകര്‍.

Advertisment

publive-image

ടെലിവിഷന്‍ ചാനലുകളിലെ വിവിധ പരിപാടികളിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരങ്ങളും അവരുടെ ഭര്‍ത്താക്കന്‍മാരും ഒരുമിച്ചെത്തുന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍ ജോഡി. മണിക്കുട്ടനാണ് പരിപാടിയുടെ അവതാരകന്‍. ശ്വേതാ മേനോനാണ് പ്രധാന വിധികര്‍ത്താവായി എത്തുന്നത്. ആകര്‍ഷകമായ മത്സരങ്ങളും സെഗ്മെന്റുകളുമായി മുന്നേറുകയാണ് സൂപ്പര്‍ ജോഡി.

തുടക്കത്തില്‍ മികച്ച പ്രതികരണം നേടി പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. പരിപാടിയില്‍ മത്സരാര്‍ത്ഥികളായി ഒരുക്കിയ ഗെയിമിനെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിട്ടുള്ളത്. തുടക്കത്തിലെ പ്രതീക്ഷ തകര്‍ക്കുന്ന തരത്തില്‍ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉയര്‍ത്തുന്നത്. ഇതാദ്യമായാണ് താരദമ്പതികളെ ഉള്‍പ്പെടുത്തി ഒരു റിയാലിറ്റി ഷോ തയ്യാറാക്കിയിട്ടുള്ളത്. സ്വീകരണമുറിയിലെ മിന്നും താരങ്ങളില്‍ പലരുടെയും കുടുംബകാര്യത്തെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ടാവുന്നത് സ്വഭാവികമാണ്. ഈ പരിപാടിയിലൂടെ അണിയറപ്രവര്‍ത്തകരും ലക്ഷ്യമാക്കിയത് അതാണ്.

സൂര്യ ടിവിയില്‍ നേരത്തെ പ്രേക്ഷേപണം ചെയ്യുന്ന വ്യത്യസ്തമാര്‍ന്ന റിയാലിറ്റി ഷോയായിരുന്നു മലയാളി ഹൗസ്. നിലവാരമില്ലായ്മയായിരുന്നു പരിപാടിയുടെ പ്രധാന പോരായ്മ. വ്യത്യസ്തമാര്‍ന്ന ആശയങ്ങള്‍ പരീക്ഷിക്കുന്നതില്‍ െേറ മുന്നിലാണ് സൂര്യ ടിവി. എന്നാല്‍ അതിന്റെ നിലവാരം പലപ്പോഴും ചോദ്യചിഹന്മായി മാറാറുണ്ട്. ദമ്പതികളുടെ ശരീരത്തില്‍ ബലൂണുകള്‍ കെട്ടിയതിന് ശേഷം കൈയും കെട്ടിവെച്ച് ഇരുവരോടും പൊട്ടിക്കാനാവശ്യപ്പെടുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷേപണം ചെയ്ത എപ്പിസോഡില്‍ കാണിച്ചത്. ബലൂണുകള്‍ പൊട്ടിക്കുന്നതിനായി ദമ്പതികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കുടുംബസമേതം ഇരുന്ന് ആസ്വദിക്കാവുന്ന തരത്തിലുള്ളതെന്ന തരത്തില്‍ വിമര്‍ശനമുയര്‍ത്തി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

Advertisment